Thursday, March 17, 2011

മാര്‍ച്ച്‌ പറയുന്നത്.....


നൈസില്‍ പൌഡറിന്റെ മണം
മാമ്പഴത്തിന്റെ നിറം
ചോദ്യക്കടലാസ്സിന്റെ പേടി
ഓട്ടോഗ്രാഫ് ചട്ടയുടെ മിനുമിനുപ്പ്.

തണല്‍ വെടിഞ്ഞ മരച്ചുവട്ടില്‍
നെറുകയില്‍ കുത്തിയിറങ്ങുന്ന വെയിലേറ്റു
എഴുതാതെ പോയ ഉത്തരം ഓര്‍ത്ത്‌
വീട്ടില്‍ പോകാതെ നിന്ന കുറ്റബോധം.

നീളന്‍ പടവുകള്‍ അവസാനമായി ഇറങ്ങുമ്പോള്‍
ഇമവെട്ടാതെ എന്നെ പിന്തുടരുന്ന കണ്ണുകളെയോര്‍ത്ത്‌
പടിക്കല്‍ വീണുടഞ്ഞ ഹൃദയത്തിന്റെ കനം.

വര്‍ഷങ്ങള്‍ക്കിപ്പുറം

മാര്‍ച്ചിനു
നിയോണ്‍ വിളക്കിന്റെ നിറം
ചന്ദനത്തിന്റെ മണം
കസവിന്റെ മിനുപ്പ്

കണ്ണീരിന്റെ നനവ്‌
കളവിന്റെ നാവ്
പിഴുതെടുക്കപ്പെട്ട
ആത്മാവിന്റെ നോവ്‌.

Tuesday, November 23, 2010

കൂട്ട്


രാത്രി
ഇരുട്ടിനു കനവും കാറ്റിനു തണുപ്പും ഏറുമ്പോള്‍
കാതിനു കൂട്ട് ചീവീടു പാട്ടും എന്റെ ഹൃദയതാളവും മാത്രമാകുമ്പോള്‍
ഞാനെന്റെ തലയിണക്ക് നിന്റെ പേരിടും.

പണ്ടുപണ്ട്
നമ്മുടെ ഇഷ്ടത്തിന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തിരുന്നപോലെ
നമുക്ക് മാത്രം അറിയാവുന്ന നിന്റെ ചെല്ലപ്പേര് ചൊല്ലിവിളിക്കാന്‍
എന്റെ തലയിണ.

ഒരുപാട് വര്‍ത്താനം പറഞ്ഞിരിക്കാന്‍,
ഇഷ്ടം കൂടാന്‍,
തല്ലുപിടിക്കാന്‍,
നുള്ളി കരയിക്കാന്‍,
പിന്നേം കെട്ടിപ്പിടിച്ചു മിണ്ടാന്‍,
അവസാനം, കണ്ണുനീരില്‍ കുതിര്‍ത്തു മുഖം ചേര്‍ത്ത് ഉറങ്ങാന്‍

എന്റെ ആരുമില്ലായ്മയില്‍ കൂട്ടായി
നിന്റെ പേര് തുന്നി ചേര്‍ത്ത
ഒരു തലയിണ.

Sunday, October 24, 2010

Impending Doom


" വീണുപോകും വരെ ഓര്‍ത്ത്തിടാം നിന്നെ,യിനി
വീണു പോകിലുമെന്‍ ഗന്ധം പകര്‍ന്നൊരു
കുഞ്ഞു തെന്നലിനെ ഞാനയയ്ക്കും ,അതു
വന്നു ചൊല്ലുമെന്‍ ഇഷ്ടം നിന്‍ കാതോരം."

Friday, October 15, 2010

HOME SWEET HOME....!






















I wish to live in a House by the Sea
So the salty breeze greets me good day as I open my windows each dawn..

I wish to live in a House by the Sea
So I can watch the sand getting painted crimson by the setting sun..

I wish to live in a House by the Sea
So I can roam the sand and pick the shells like I did, as a kid long back..

I wish to live in a House by the Sea
So I can walk with you hand in hand burying feet in the wet sand..

I wish to live in a House by the Sea
So I can listen to what the waves whisper to the rocks in the silent nights, as I lie awake in your arms.

I wish to live in a House by the Sea
So the naughty breeze peeps into our window as it rains outside..

I wish to live in a House by the Sea
So I can watch our kids run around in the sand and play with shells and conchs..

I wish to live in a House by the Sea
The sea so deep and blue, just like your eyes..

I wish to live in a House by the Sea
Happily everafter with you, my Love..!!

Tuesday, September 21, 2010

Shade of Twilight


പട്ടയങ്ങളൊക്കെ വ്യാജമായിരുന്നത്രേ.
വായിച്ചപ്പോള്‍ മനസ്സിലാകാത്തതാകാം;
തെറ്റി വായിച്ചതാകാം;
ആ അക്ഷരങ്ങള്‍ അറിയാഞ്ഞിട്ടാകാം.
എന്തോ; എന്തായാലും
എല്ലാം വ്യാജ പട്ടയങ്ങള്‍ ആയിരുന്നത്രെ.

വീടുകെട്ടി പാര്‍ക്കാന്‍
സ്നേഹത്തോടെ തന്ന സ്ഥലത്തിനു
ഇന്നവകാശികള്‍ വേറെ ഉണ്ടെന്ന്‌..!

ശരിയാണ്.
വിനോദ കേന്ദ്രങ്ങള്‍ക്കെങ്ങിനെ
സ്ഥിരം പട്ടയം നല്‍കും?
അവ ഇടത്താവളങ്ങള്‍ മാത്രമല്ലേ?
ചിന്തിക്കാത്തതല്ലേ തെറ്റ്?

ഏതായാലും
അവര്‍ വന്നു, ഇന്നലെ,
ഇടിച്ചു നിരത്താന്‍.
കല്ലിന്മേല്‍ കല്ലു ശേഷിക്കാത്ത വിധം
ചതച്ചരച്ചു, ചക്രങ്ങള്‍.
സ്വപ്നക്കൂടിന്റെ തൂവല്‍ചുമരുകള്‍
യന്ത്രക്കൈകള്‍ തോണ്ടി എറിഞ്ഞു
മഞ്ഞ രാക്ഷസന്റെ അലര്‍ച്ചയ്ക്കിടയില്‍
കൂട്ടിലെ പക്ഷിക്കുഞ്ഞിന്റെ നിലവിളി ആരുകേള്‍ക്കാന്‍?

എന്നും പൊടിതുടച്ചു സൂക്ഷിച്ച ചിത്രങ്ങള്‍
ചില്ലുപൊട്ടി മണ്ണില്‍ പുതഞ്ഞു കിടന്നു.
കനത്ത ചക്രങ്ങള്‍ കീറിയ ചാലുകളില്‍
കണ്ണീരു തളംകെട്ടി.
ചതഞ്ഞരഞ്ഞെങ്കിലും മിടിപ്പ് വറ്റാത്ത ഒരു ഹൃദയം
അതില്‍ നിറം ചേര്‍ത്തു.
അസ്തമയത്തിന്റെ നിറം.
പോക്കുവെയിലിന്റെ നിറം.

Thursday, September 16, 2010

The Last Breath


ചുറ്റുവട്ടം തികച്ചും നിശ്ശബ്ദം ആകുമ്പോഴാണ്
എന്റെ കാതുകള്‍ അതറിയുക.
പതിഞ്ഞ കാലടിയൊച്ചകള്‍.
ചിലപ്പോള്‍ അല്പം അകലെ.
മറ്റു ചിലപ്പോള്‍ വളരെ അടുത്ത്.


അവന്റെ വിരലുകളുടെ തണുപ്പ് പോലും
അപ്പോഴെനിക്കു തൊട്ടറിയാം.
തലച്ചോറ് മരവിപ്പിക്കുന്ന
മരുന്നു മണക്കുന്ന കൊടുംതണുപ്പ്.

മജ്ജയിലേക്ക് തുളച്ചു കയറുന്ന
ചിലമ്പിച്ച സ്വരത്തില്‍
അവനെന്റെ കാതില്‍ മന്ത്രിക്കും,
"കൊണ്ടുപോകട്ടെ, ഞാന്‍?"

കൌതുകപ്പെടുന്നു ഞാന്‍, വീണ്ടും വീണ്ടും
എങ്ങനെയായിരിക്കും അവനോടൊപ്പമുള്ള ആ യാത്ര?
പ്രജ്ഞ മായുകയും
കൈകാലുകള്‍ കുഴയുകയും ചെയ്തു ഞാന്‍ തളരുമ്പോള്‍
കരുത്താര്‍ന്ന കൈകളില്‍ കോരിയെടുത്ത്
ശ്വാസം മുട്ടിക്കുന്ന വേഗത്തില്‍
പാതാള താഴ്ചയിലേക്ക്...
എന്നിട്ട് അങ്ങുതാഴെ അവന്റെ കല്ലുവീട്ടില്‍
പച്ചമണ്ണു മെത്തയിലെന്റെ അവസാന ഉറക്കം.

( കല്ലില്‍ ചവിട്ടി നടക്കുമ്പോള്‍
എന്റെ പാദങ്ങള്‍ വേദനിക്കാറുണ്ട്.
മേലൊക്കെ കനത്ത കല്ലുകള്‍ അമരുമ്പോള്‍
അതുപോലെ നോവുമോ?
പുഴുവിനെയും മണ്ണിരയെയും
പേടിയാണ് എനിക്ക്.
അവയെന്റെ മുഖത്തിനടുത്തുകൂടി
ഇഴഞ്ഞുപോകുമോ?
മണ്ണും പൊടിയും അലര്‍ജി ആണെനിക്ക്‌.
ശ്വാസനാളത്തില്‍ അവ നിറയുമ്പോള്‍
നെഞ്ചു വേദനിക്കുമോ? )

ഉറങ്ങിയുറങ്ങി ഞാന്‍
മണ്ണില്‍ അലിയുമ്പോള്‍
ഹൃദയഭിത്തികളും തലച്ചോറിന്റെ അടരുകളും തള്ളിത്തുറന്ന്
എന്റെ മനസ്സ് വെളിയിലേക്ക് കുതിക്കും.
മണ്ണിന്റെ പാളികള്‍ക്കിടയിലൂടെ
ഒരായിരം തുരങ്കങ്ങള്‍ പണിത്‌
ഒരു നീരുറവയോടൊപ്പം
പുറത്തേക്കു കിനിയും.

എന്നിട്ട്
നിന്റെ എഴുത്തുമേശവിളക്കിനെ
ചുറ്റി പറക്കുന്ന ഒരു മഴപ്പാറ്റയായി
നിന്റെ ജനലരികില്‍
ചിറകൊതുക്കുന്ന ഒരു കുഞ്ഞിക്കിളിയായി
നിന്റെ മുഖത്തുമ്മവെക്കുന്ന
പുതുമഴത്തുള്ളിയായി
നീയറിയാതെ കൂടെ കൂടും.

മരണം എന്നെ വലിച്ചുകീറി
മണ്ണോടു ചേര്‍ത്താലും
പിരിഞ്ഞു പോകാന്‍ കഴിയില്ലല്ലോ നിന്നെ,
എന്റെ പ്രിയപ്പെട്ടവനേ...!

Monday, September 13, 2010

The Fool's Paradise



ആരാണു പറഞ്ഞത്,
കോമാളി വേഷം പെണ്ണിന് പറ്റില്ലെന്ന്?

എത്ര ഭംഗിയായി ഞാനതവതരിപ്പിച്ചു
ഇക്കഴിഞ്ഞ കാലമത്രയും..!

വിദൂഷക വേഷം കെട്ടി
വിഡ്ഢികളുടെ രാജ്ഞിയായി
മൂഡസ്വര്‍ഗ്ഗത്തിലെ മേഘമാലകളില്‍
മതിമറന്നു പാറി -
പൊടുന്നനെ കനത്തോരടിഏറ്റു
തകര്‍ന്നു നിലം പൊത്തുംവരെ.

പിന്നെ
കണ്ണാടിയിലെ പ്രതിബിംബം
മുഖത്തേക്ക് പുച്ഛം എറിഞ്ഞു
കണ്‍തടത്തിലെ കറുപ്പുവലയങ്ങള്‍
എന്നെ നോക്കി ചിറികോട്ടി
ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിച്ച കുറിപ്പുകള്‍
"പറ്റിച്ചേ" എന്നാര്‍ത്തു ചിരിച്ചു.
ഉറക്കം ഞെട്ടി കണ്ണുമിഴിക്കുമ്പോള്‍
എന്നെ ചൂഴുന്ന ശൂന്യത
പ്രജ്ഞയില്‍ ഇരുട്ട് നിറച്ചു.

വയ്യ,
തിരശ്ശീലയിടട്ടെ, ഇനിയീ
കോമാളി നാടകത്തിന്‌.
അണിയറയിലെ ഇരുട്ടിലെത്തി
ഒന്ന് പൊട്ടിക്കരയാന്‍.