
പട്ടയങ്ങളൊക്കെ വ്യാജമായിരുന്നത്രേ.
വായിച്ചപ്പോള്‍ മനസ്സിലാകാത്തതാകാം;
തെറ്റി വായിച്ചതാകാം;
ആ അക്ഷരങ്ങള്‍ അറിയാഞ്ഞിട്ടാകാം.
എന്തോ; എന്തായാലും
എല്ലാം വ്യാജ പട്ടയങ്ങള്‍ ആയിരുന്നത്രെ.
വീടുകെട്ടി പാര്‍ക്കാന്‍
സ്നേഹത്തോടെ തന്ന സ്ഥലത്തിനു
ഇന്നവകാശികള്‍ വേറെ ഉണ്ടെന്ന്..!
ശരിയാണ്.
വിനോദ കേന്ദ്രങ്ങള്‍ക്കെങ്ങിനെ
സ്ഥിരം പട്ടയം നല്‍കും?
അവ ഇടത്താവളങ്ങള്‍ മാത്രമല്ലേ?
ചിന്തിക്കാത്തതല്ലേ തെറ്റ്?
ഏതായാലും
അവര്‍ വന്നു, ഇന്നലെ,
ഇടിച്ചു നിരത്താന്‍.
കല്ലിന്മേല് കല്ലു ശേഷിക്കാത്ത വിധം
ചതച്ചരച്ചു, ചക്രങ്ങള്‍.
സ്വപ്നക്കൂടിന്റെ തൂവല്‍ചുമരുകള്‍
യന്ത്രക്കൈകള്‍ തോണ്ടി എറിഞ്ഞു
മഞ്ഞ രാക്ഷസന്റെ അലര്‍ച്ചയ്ക്കിടയില്‍
കൂട്ടിലെ പക്ഷിക്കുഞ്ഞിന്റെ നിലവിളി ആരുകേള്‍ക്കാന്‍?
എന്നും പൊടിതുടച്ചു സൂക്ഷിച്ച ചിത്രങ്ങള്‍
ചില്ലുപൊട്ടി മണ്ണില്‍ പുതഞ്ഞു കിടന്നു.
കനത്ത ചക്രങ്ങള്‍ കീറിയ ചാലുകളില്‍
കണ്ണീരു തളംകെട്ടി.
ചതഞ്ഞരഞ്ഞെങ്കിലും മിടിപ്പ് വറ്റാത്ത ഒരു ഹൃദയം
അതില്‍ നിറം ചേര്‍ത്തു.
അസ്തമയത്തിന്റെ നിറം.
പോക്കുവെയിലിന്റെ നിറം.
വായിച്ചപ്പോള്‍ മനസ്സിലാകാത്തതാകാം;
തെറ്റി വായിച്ചതാകാം;
ആ അക്ഷരങ്ങള്‍ അറിയാഞ്ഞിട്ടാകാം.
എന്തോ; എന്തായാലും
എല്ലാം വ്യാജ പട്ടയങ്ങള്‍ ആയിരുന്നത്രെ.
വീടുകെട്ടി പാര്‍ക്കാന്‍
സ്നേഹത്തോടെ തന്ന സ്ഥലത്തിനു
ഇന്നവകാശികള്‍ വേറെ ഉണ്ടെന്ന്..!
ശരിയാണ്.
വിനോദ കേന്ദ്രങ്ങള്‍ക്കെങ്ങിനെ
സ്ഥിരം പട്ടയം നല്‍കും?
അവ ഇടത്താവളങ്ങള്‍ മാത്രമല്ലേ?
ചിന്തിക്കാത്തതല്ലേ തെറ്റ്?
ഏതായാലും
അവര്‍ വന്നു, ഇന്നലെ,
ഇടിച്ചു നിരത്താന്‍.
കല്ലിന്മേല് കല്ലു ശേഷിക്കാത്ത വിധം
ചതച്ചരച്ചു, ചക്രങ്ങള്‍.
സ്വപ്നക്കൂടിന്റെ തൂവല്‍ചുമരുകള്‍
യന്ത്രക്കൈകള്‍ തോണ്ടി എറിഞ്ഞു
മഞ്ഞ രാക്ഷസന്റെ അലര്‍ച്ചയ്ക്കിടയില്‍
കൂട്ടിലെ പക്ഷിക്കുഞ്ഞിന്റെ നിലവിളി ആരുകേള്‍ക്കാന്‍?
എന്നും പൊടിതുടച്ചു സൂക്ഷിച്ച ചിത്രങ്ങള്‍
ചില്ലുപൊട്ടി മണ്ണില്‍ പുതഞ്ഞു കിടന്നു.
കനത്ത ചക്രങ്ങള്‍ കീറിയ ചാലുകളില്‍
കണ്ണീരു തളംകെട്ടി.
ചതഞ്ഞരഞ്ഞെങ്കിലും മിടിപ്പ് വറ്റാത്ത ഒരു ഹൃദയം
അതില്‍ നിറം ചേര്‍ത്തു.
അസ്തമയത്തിന്റെ നിറം.
പോക്കുവെയിലിന്റെ നിറം.