
ആരാണു പറഞ്ഞത്,
കോമാളി വേഷം പെണ്ണിന് പറ്റില്ലെന്ന്?
എത്ര ഭംഗിയായി ഞാനതവതരിപ്പിച്ചു
ഇക്കഴിഞ്ഞ കാലമത്രയും..!
വിദൂഷക വേഷം കെട്ടി
വിഡ്ഢികളുടെ രാജ്ഞിയായി
മൂഡസ്വര്‍ഗ്ഗത്തിലെ മേഘമാലകളില്‍
മതിമറന്നു പാറി -
പൊടുന്നനെ കനത്തോരടിഏറ്റു
തകര്‍ന്നു നിലം പൊത്തുംവരെ.
പിന്നെ
കണ്ണാടിയിലെ പ്രതിബിംബം
മുഖത്തേക്ക് പുച്ഛം എറിഞ്ഞു
കണ്‍തടത്തിലെ കറുപ്പുവലയങ്ങള്‍
എന്നെ നോക്കി ചിറികോട്ടി
ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിച്ച കുറിപ്പുകള്‍
"പറ്റിച്ചേ" എന്നാര്‍ത്തു ചിരിച്ചു.
ഉറക്കം ഞെട്ടി കണ്ണുമിഴിക്കുമ്പോള്‍
എന്നെ ചൂഴുന്ന ശൂന്യത
പ്രജ്ഞയില്‍ ഇരുട്ട് നിറച്ചു.
വയ്യ,
തിരശ്ശീലയിടട്ടെ, ഇനിയീ
കോമാളി നാടകത്തിന്.
അണിയറയിലെ ഇരുട്ടിലെത്തി
ഒന്ന് പൊട്ടിക്കരയാന്‍.
hmm...what do i say!love the poem,but sad about how you feel.piercing words.
ReplyDelete