രാത്രി
ഇരുട്ടിനു കനവും കാറ്റിനു തണുപ്പും ഏറുമ്പോള്‍
കാതിനു കൂട്ട് ചീവീടു പാട്ടും എന്റെ ഹൃദയതാളവും മാത്രമാകുമ്പോള്‍
ഞാനെന്റെ തലയിണക്ക് നിന്റെ പേരിടും.
പണ്ടുപണ്ട്
നമ്മുടെ ഇഷ്ടത്തിന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തിരുന്നപോലെ
നമുക്ക് മാത്രം അറിയാവുന്ന നിന്റെ ചെല്ലപ്പേര് ചൊല്ലിവിളിക്കാന്‍
എന്റെ തലയിണ.
ഒരുപാട് വര്‍ത്താനം പറഞ്ഞിരിക്കാന്‍,
ഇഷ്ടം കൂടാന്‍,
തല്ലുപിടിക്കാന്‍,
നുള്ളി കരയിക്കാന്‍,
പിന്നേം കെട്ടിപ്പിടിച്ചു മിണ്ടാന്‍,
അവസാനം, കണ്ണുനീരില്‍ കുതിര്‍ത്തു മുഖം ചേര്‍ത്ത് ഉറങ്ങാന്‍
എന്റെ ആരുമില്ലായ്മയില്‍ കൂട്ടായി
നിന്റെ പേര് തുന്നി ചേര്‍ത്ത
ഒരു തലയിണ.