
രാത്രി
ഇരുട്ടിനു കനവും കാറ്റിനു തണുപ്പും ഏറുമ്പോള്‍
കാതിനു കൂട്ട് ചീവീടു പാട്ടും എന്റെ ഹൃദയതാളവും മാത്രമാകുമ്പോള്‍
ഞാനെന്റെ തലയിണക്ക് നിന്റെ പേരിടും.
പണ്ടുപണ്ട്
നമ്മുടെ ഇഷ്ടത്തിന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തിരുന്നപോലെ
നമുക്ക് മാത്രം അറിയാവുന്ന നിന്റെ ചെല്ലപ്പേര് ചൊല്ലിവിളിക്കാന്‍
എന്റെ തലയിണ.
ഒരുപാട് വര്‍ത്താനം പറഞ്ഞിരിക്കാന്‍,
ഇഷ്ടം കൂടാന്‍,
തല്ലുപിടിക്കാന്‍,
നുള്ളി കരയിക്കാന്‍,
പിന്നേം കെട്ടിപ്പിടിച്ചു മിണ്ടാന്‍,
അവസാനം, കണ്ണുനീരില്‍ കുതിര്‍ത്തു മുഖം ചേര്‍ത്ത് ഉറങ്ങാന്‍
എന്റെ ആരുമില്ലായ്മയില്‍ കൂട്ടായി
നിന്റെ പേര് തുന്നി ചേര്‍ത്ത
ഒരു തലയിണ.
ഇരുട്ടിനു കനവും കാറ്റിനു തണുപ്പും ഏറുമ്പോള്‍
കാതിനു കൂട്ട് ചീവീടു പാട്ടും എന്റെ ഹൃദയതാളവും മാത്രമാകുമ്പോള്‍
ഞാനെന്റെ തലയിണക്ക് നിന്റെ പേരിടും.
പണ്ടുപണ്ട്
നമ്മുടെ ഇഷ്ടത്തിന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തിരുന്നപോലെ
നമുക്ക് മാത്രം അറിയാവുന്ന നിന്റെ ചെല്ലപ്പേര് ചൊല്ലിവിളിക്കാന്‍
എന്റെ തലയിണ.
ഒരുപാട് വര്‍ത്താനം പറഞ്ഞിരിക്കാന്‍,
ഇഷ്ടം കൂടാന്‍,
തല്ലുപിടിക്കാന്‍,
നുള്ളി കരയിക്കാന്‍,
പിന്നേം കെട്ടിപ്പിടിച്ചു മിണ്ടാന്‍,
അവസാനം, കണ്ണുനീരില്‍ കുതിര്‍ത്തു മുഖം ചേര്‍ത്ത് ഉറങ്ങാന്‍
എന്റെ ആരുമില്ലായ്മയില്‍ കൂട്ടായി
നിന്റെ പേര് തുന്നി ചേര്‍ത്ത
ഒരു തലയിണ.
:)
ReplyDeleteഎന്റെ ബ്ലോഗിലെ സന്ദര്‍ശനത്തിനു നന്ദി.
മറക്കുവാനേറെയുണ്ട്
എങ്കിലും
ഈ വെയിലിലും
വീഴുന്ന നിഴലിലും
ഈ ഇരുളിലും
നിറയുന്ന കറുപ്പിലും
ഈ കാറ്റിലും
തഴുകുന്ന നിറവിലും
കവിതയായ്
നീ
എന്നെ പുണരുന്നു
ഇടവേളയില്ലാതെ..
അല്ലേ?!
ആശംസകള്‍,
തുടരുക എഴുത്ത്, അതിനേക്കാള്‍ വലിയ മരുന്ന് ഇപ്പോള്‍ ഇല്ലെന്ന് എനിക്കുമറിയാം.
Surabhi,
ReplyDeleteNandi...
:)
നല്ല ഭാവന
ReplyDeletegood
ReplyDeleteഒരു തലയിണയില്‍ ഇണയെ കണ്ടെത്തി അല്ലേ!!
ReplyDeleteക്രിസ്ത്മസ്, പുതുവത്സരാശംസകള്‍.... .
ReplyDeleteനിശാ സുരഭി വഴിയാ ഇവിടെ എത്തിയത്, തലയിണയില്‍ സ്വപ്നങ്ങള്‍ നെയ്തെഴുതുന്ന നല്ല കവിത.. ഇനിയും എഴുതുക, എല്ലാം മറന്നു, മറ്റൊരു നല്ല പുലരിക്കു വേണ്ടി, നന്മകള് നേര്‍ന്നു കൊണ്ട് ഇനിയും വരാം.
കൊള്ളാം...
ReplyDeleteക്രിസ്തുമസ് കഴിഞ്ഞ സ്ഥിതിക്ക് പുതുവത്സരാശംസകള്‍....
കവിത നന്നായി..പുതുവത്സരാശംസകള്‍
ReplyDeleteനിശാ സുരഭിയുടെ കവിതയുടെ ഒറിജിനല്‍
ReplyDeleteകാണാന്‍ എത്തിയതാണ്..വലിയ കാര്യം
കൊച്ചു കവിതയില്‍...ആശംസകള്‍ ..
;)
ReplyDeleteസോബ്സ്, നന്ദി.
ഞാനവളെ പിടിച്ച് എന്റെ ബ്ലോഗില്‍ ഒരു ഓര്മ്മക്കുറിപ്പാക്കി പോസ്റ്റ് ചെയ്തു!
നിശാസുരഭിയുടെ ബ്ലോഗില്‍ വന്നപ്പോള്‍ ഇവിടേക്ക് ഒരു കിളിവാതില്‍ കണ്ടു. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് പോലെ ആരും കാണാതെ കുറെ സങ്കടത്താളുകള്. എല്ലാ പോസ്റ്റുകളും വായിച്ചു. ഏകാന്തതയുടെ അപാരതീരം.... മറുപുറത്താരാണ്...സന്തോഷനാളുകളിലേയ്ക്ക് ഒരു മടക്കയാത്രയില്ലേ?
ReplyDeleteപഴമയില്‍ നിന്നും പുതുമ നെയ്തെടുത്ത കവിത.
ReplyDeleteസങ്കടങ്ങള്‍ വരുമ്പോള്‍ താന്‍ എഴുതുന്ന ഈ ബ്ലോഗ് .... തന്റെ ഭാവനയുടെ , അറിയാല്ല ഭാവനയാണോ എന്ന്, പുതിയ ഒരു ലോകം തുറക്കുകയാണ്...എനിക്കറിയില്ല തന്റെ സങ്കടങ്ങള്ക്കണോ അനുഭവങ്ങള്ക്കണോ മൂര്‍ച്ച കൂടുതല്‍ എന്ന് ... അനുഭവങ്ങളും സങ്കടങ്ങളും വായനക്കാരെ ഭാവനയുടെ ഒരു പുതിയ തലത്തിലേക്ക് നയിക്കുന്നു....വായനക്കാരെ എന്ന് ഉദ്ധെശിച്ചത് എന്നെ തന്നെയാണ്... എന്നാണ് എനിക്ക് തന്റെ സന്തോഷകരമായ ഒരു ബ്ലോഗ് കാണാന്‍ കഴിയുക ... തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങള്‍ അത് അടങ്ങിയ ഒരു ബ്ലോഗ് ഞാന്‍ പ്രതീക്ഷിക്കുന്നു...
ReplyDelete