
നൈസില് പൌഡറിന്റെ മണം
മാമ്പഴത്തിന്റെ നിറം
ചോദ്യക്കടലാസ്സിന്റെ പേടി
ഓട്ടോഗ്രാഫ് ചട്ടയുടെ മിനുമിനുപ്പ്.
തണല്‍ വെടിഞ്ഞ മരച്ചുവട്ടില്‍
നെറുകയില്‍ കുത്തിയിറങ്ങുന്ന വെയിലേറ്റു
എഴുതാതെ പോയ ഉത്തരം ഓര്‍ത്ത്
വീട്ടില്‍ പോകാതെ നിന്ന കുറ്റബോധം.
നീളന്‍ പടവുകള്‍ അവസാനമായി ഇറങ്ങുമ്പോള്‍
ഇമവെട്ടാതെ എന്നെ പിന്തുടരുന്ന കണ്ണുകളെയോര്‍ത്ത്
പടിക്കല്‍ വീണുടഞ്ഞ ഹൃദയത്തിന്റെ കനം.
വര്‍ഷങ്ങള്‍ക്കിപ്പുറം
മാര്‍ച്ചിനു
നിയോണ്‍ വിളക്കിന്റെ നിറം
ചന്ദനത്തിന്റെ മണം
കസവിന്റെ മിനുപ്പ്
കണ്ണീരിന്റെ നനവ്
കളവിന്റെ നാവ്
പിഴുതെടുക്കപ്പെട്ട
ആത്മാവിന്റെ നോവ്.
മാമ്പഴത്തിന്റെ നിറം
ചോദ്യക്കടലാസ്സിന്റെ പേടി
ഓട്ടോഗ്രാഫ് ചട്ടയുടെ മിനുമിനുപ്പ്.
തണല്‍ വെടിഞ്ഞ മരച്ചുവട്ടില്‍
നെറുകയില്‍ കുത്തിയിറങ്ങുന്ന വെയിലേറ്റു
എഴുതാതെ പോയ ഉത്തരം ഓര്‍ത്ത്
വീട്ടില്‍ പോകാതെ നിന്ന കുറ്റബോധം.
നീളന്‍ പടവുകള്‍ അവസാനമായി ഇറങ്ങുമ്പോള്‍
ഇമവെട്ടാതെ എന്നെ പിന്തുടരുന്ന കണ്ണുകളെയോര്‍ത്ത്
പടിക്കല്‍ വീണുടഞ്ഞ ഹൃദയത്തിന്റെ കനം.
വര്‍ഷങ്ങള്‍ക്കിപ്പുറം
മാര്‍ച്ചിനു
നിയോണ്‍ വിളക്കിന്റെ നിറം
ചന്ദനത്തിന്റെ മണം
കസവിന്റെ മിനുപ്പ്
കണ്ണീരിന്റെ നനവ്
കളവിന്റെ നാവ്
പിഴുതെടുക്കപ്പെട്ട
ആത്മാവിന്റെ നോവ്.