ഓണം.
പൂക്കളുടെയും പൂമ്പാറ്റകളുടെയും ഉത്സവകാലം.
എല്ലാത്തില്‍ നിന്നും അകലെ മാറി
മഴയില്‍ നനഞ്ഞ എന്റെ ജാലകച്ചില്ലില്‍ മുഖം ചേര്‍ത്ത്
ആരും മുട്ടിവിളിക്കാനില്ലാത്ത എന്റെ പടിവാതിലില്‍ കണ്ണും നട്ടിരിക്കുന്നു ഞാന്‍.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന രാത്രികള്‍
അവിടെ എനിക്ക് കൂട്ടായി
ഇടയ്ക്കിടെ ഒരു കുഞ്ഞിക്കരച്ചില്‍ മാത്രം..
ഓടിച്ചെന്നു നോക്കുമ്പോള്‍
കണ്ണീരില്‍ തിളങ്ങുന്ന കവിളില്‍
ഓര്‍മ്മയുടെ അളുക്കുകള്‍ തുറക്കുന്ന കള്ളച്ചിരി.
ഓണത്തിന് ഞാന്‍ എന്ത് തരും..
ഒരായിരം ഓര്‍മ്മകള്‍ ഉരുകി ഒഴുകുന്ന എന്റെ കണ്ണീര്‍..
വേദന സഹിക്കാതാവുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി
ആരും കേള്‍ക്കാതെ ഒതുക്കുന്ന എന്റെ തേങ്ങലുകള്‍..
ഇതേയുള്ളൂ.. ഇത് മാത്രം.

No comments:
Post a Comment