
മുഖംമൂടികള്‍ ഒരുപാടുണ്ട്,
എന്റെ കൈവശം.
ചിരിക്കുന്ന മുഖം.
നിസ്സംഗത.
പൊട്ടിച്ചിരി .
"ഞാന്‍ ഒന്നുമറിഞ്ഞില്ലേ" ഭാവം.
കുസൃതി നോട്ടം.
തമാശ മട്ട് .
അങ്ങനെ ഒത്തിരി.
തരം പോലെ എടുത്ത് അണിയുന്നു
ഓരോന്നോരോന്നു...
ഇനി എനിക്ക് വേണം
പുതിയൊരെണ്ണം.
കരളിന്റെ കൊടും ചൂടില്‍
ഉരുകിപ്പോകാത്ത,
കണ്ണീരിന്റെ കുത്തൊഴുക്കില്‍
അലിഞ്ഞു കീരാത്ത
പുതിയൊരു ചിരി മുഖംമൂടി.
അറിയുമോ, അങ്ങനെ ഒരെണ്ണം
എവിടെ കിട്ടും എന്ന് ???
No comments:
Post a Comment