Wednesday, September 8, 2010

THE SHADE


ഒരു നിഴല്‍ ആയിരുന്നു ആദ്യം.
നീണ്ട, അറ്റം കാണാത്ത ഒരു ഇരുണ്ട നിഴല്‍.

അവിടേക്ക്
സൂര്യനെ കയ്യിലെടുത്തു കൊണ്ടുവന്നു ഒരു ചില്ല്.

ചില്ലിലൂടെ വന്ന രശ്മികള്‍ക്ക്
വെളിച്ചം ഏറെയായിരുന്നു..

നിഴല്‍ പ്രകാശിച്ചു
നിഴലിന്റെ കണ്ണീരുണങ്ങി
നിഴല്‍ ചിരിച്ചു
പൂത്തു തളിര്‍ത്തു.

പിന്നെ
സൂര്യന്‍ കത്തിക്കാളി
ചില്ലിനു ചൂടേറി
രശ്മികള്‍ കൂര്‍ത്തുമൂര്‍ത്തു

നിഴലിന്റെ പൂക്കള്‍ വെന്തെരിഞ്ഞു
ചാരമായി മണ്ണടിഞ്ഞു.

വീണ്ടും ബാക്കിയായി
നിഴല്‍
ഇരുണ്ട
തണുത്ത
ഒറ്റനിഴല്‍.

2 comments:

  1. wonderful poems,dearest.i know they come from the depths of your soul.haven't i told you long ago that you are a good poet?keep writing...and get published someday.smile :-)

    ReplyDelete
  2. ഞാന്‍ ജനിച്ചത്‌ വെയിലത്ത്‌ അല്ലല്ലോ ?
    ഞാന്‍ വളര്‍ന്നതും വെയിലത്ത്‌ അല്ല
    തണലുകള്‍ അമ്മയിലലിഞ്ഞും
    അച്ഛനില്‍ വളര്‍ന്നും...യെവ്വനത്തില്‍ തളിര്‍ത്തും
    പ്രണയങ്ങളില്‍ തളര്‍ന്നും വെയിലായി മാറുന്നു

    പ്രിയപ്പെട്ട സ്നേഹിതേ
    ഇതില്‍ കുറിച്ചിരിക്കുന്ന എല്ലാ വരികളും
    ഇന്ന് മലയാളത്തില്‍ കവിത എന്ന പേരില്‍ പടച്ചു വിടുന്നതിനേക്കാള്‍
    എത്ര മനോഹരം...ഇതൊക്കെ എല്ലാവരും വായിക്കണം
    ദയവായി പ്രസിദ്ധം ചെയ്യൂ

    ReplyDelete