
ഒരു നിഴല്‍ ആയിരുന്നു ആദ്യം.
നീണ്ട, അറ്റം കാണാത്ത ഒരു ഇരുണ്ട നിഴല്‍.
അവിടേക്ക്
സൂര്യനെ കയ്യിലെടുത്തു കൊണ്ടുവന്നു ഒരു ചില്ല്.
ചില്ലിലൂടെ വന്ന രശ്മികള്‍ക്ക്
വെളിച്ചം ഏറെയായിരുന്നു..
നിഴല്‍ പ്രകാശിച്ചു
നിഴലിന്റെ കണ്ണീരുണങ്ങി
നിഴല്‍ ചിരിച്ചു
പൂത്തു തളിര്‍ത്തു.
പിന്നെ
സൂര്യന്‍ കത്തിക്കാളി
ചില്ലിനു ചൂടേറി
രശ്മികള്‍ കൂര്‍ത്തുമൂര്‍ത്തു
നീണ്ട, അറ്റം കാണാത്ത ഒരു ഇരുണ്ട നിഴല്‍.
അവിടേക്ക്
സൂര്യനെ കയ്യിലെടുത്തു കൊണ്ടുവന്നു ഒരു ചില്ല്.
ചില്ലിലൂടെ വന്ന രശ്മികള്‍ക്ക്
വെളിച്ചം ഏറെയായിരുന്നു..
നിഴല്‍ പ്രകാശിച്ചു
നിഴലിന്റെ കണ്ണീരുണങ്ങി
നിഴല്‍ ചിരിച്ചു
പൂത്തു തളിര്‍ത്തു.
പിന്നെ
സൂര്യന്‍ കത്തിക്കാളി
ചില്ലിനു ചൂടേറി
രശ്മികള്‍ കൂര്‍ത്തുമൂര്‍ത്തു
നിഴലിന്റെ പൂക്കള്‍ വെന്തെരിഞ്ഞു
ചാരമായി മണ്ണടിഞ്ഞു.
വീണ്ടും ബാക്കിയായി
നിഴല്‍
ഇരുണ്ട
തണുത്ത
ഒറ്റനിഴല്‍.
ചാരമായി മണ്ണടിഞ്ഞു.
വീണ്ടും ബാക്കിയായി
നിഴല്‍
ഇരുണ്ട
തണുത്ത
ഒറ്റനിഴല്‍.